ഹോം › ദേശീയം

ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും; ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ കോൺഗ്രസ്

By MJ Desk · 09 Oct 2024, 10:01 AM

ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ച് എൻസി-കോൺഗ്രസ് സഖ്യം. ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. മൂന്ന് അംഗങ്ങളുള്ള പിഡിപിയെയും സഖ്യത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട് പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ ജനം അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ പോരാടും. ജയിലിൽ കഴിയുന്ന നിരപരാധികളെ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു അതേസമയം ഹരിയാനയിൽ മൂന്നാം തവണയും അധികാരത്തിലെത്തിയ ബിജെപി നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കും. കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് കുമാരി ഷെൽജ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിത തോൽവിയാണ് ഹരിയാനയിൽ കോൺഗ്രസ് നേരിട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#jammu kashmir#omar abdulla

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›