വീട്ടുതടങ്കലിൽ നിന്ന് മോചിതയായ മെഹബൂബ മുഫ്തിയെ ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയും സന്ദർശിച്ചു

വീട്ടുതടങ്കലിൽ നിന്ന് മോചിതയായ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് മെഹബൂബക്ക് മോചനം
 

വീട്ടുതടങ്കലിൽ നിന്ന് മോചിതയായ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് മെഹബൂബക്ക് മോചനം ലഭിച്ചത്. ഇവരെ സന്ദർശിച്ച വിവരം ഒമറാണ് ട്വിറ്റർ വഴി പുറത്തുവിട്ടത്.

ഒമറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത മെഹബൂബ കൂടിക്കാഴ്ചയിൽ സന്തോഷം അറിയിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിലാണ് മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ വീട്ടുതടങ്കലിലാക്കിയത്. ഒമറിനെയും ഫാറൂഖിനെയും നേരത്തെ മോചിപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിലാണ് മെഹബൂബയുടെ മോചനം സാധ്യമായത്.