{"vars":{"id": "89527:4990"}}

ഓപറേഷൻ സിന്ദൂർ ആദ്യ ദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു; വിവാദ പ്രസ്താവനയിൽ ക്ഷമ പറയില്ലെന്ന് പൃഥ്വിരാജ് ചവാൻ
 

 

ഓപറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചു പോയതായും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്ന് ചവാൻ പ്രതികരിച്ചു. ക്ഷമിക്കണം എന്ന് താൻ പറയില്ല. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല

ഇപ്പോൾ കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാൻ ക്ഷമ പറയില്ല. തെറ്റായ ഒരു പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ലെന്നും ചവാൻ പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സംഖ്യം നേടിയ വൻ വിജയത്തിന് പിന്നിൽ വോട്ടിംഗ് യന്ത്രങ്ങളിൽ നടത്തിയ അട്ടിമറിയാണെന്നും ചവാൻ ആരോപിച്ചു

ഓപറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യൻ സൈനിക വിമാനങ്ങളെ പാക് സൈന്യം വെടിവെച്ചിട്ടെന്നും ചവാൻ പറഞ്ഞിരുന്നു. യുദ്ധത്തിൽ നഷ്ടങ്ങൾ സാധാരണമാണ്. പക്ഷേ സർക്കാർ ചില വസ്തുതകൾ മറച്ചുവെക്കുകയാണ്. സത്യങ്ങൾ പുറത്തുവരുന്നത് സർക്കാർ തടയുകയാണെന്നും ചവാൻ പറഞ്ഞു