തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎയുടെ മകന്റെ കാറിൽ നിന്നും ഒരു കോടി രൂപ പിടികൂടി

തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎ സെൽവരാശുവിന്റെ മകന്റെ കാറിൽ നിന്നും ഒരു കോടി രൂപ പിടികൂടി. മുസിരി എംഎൽഎയാണ് സെൽവരാശു. ഇയാളുടെ മകൻ രാമമൂർത്തിയുടെ കാറിൽ നിന്നാണ് പണം
 

തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎ സെൽവരാശുവിന്റെ മകന്റെ കാറിൽ നിന്നും ഒരു കോടി രൂപ പിടികൂടി. മുസിരി എംഎൽഎയാണ് സെൽവരാശു. ഇയാളുടെ മകൻ രാമമൂർത്തിയുടെ കാറിൽ നിന്നാണ് പണം പിടികൂടിയത്

ബുധനാഴ്ച രാവിലെ തിരുച്ചിറപ്പള്ളിയിലെ പൊട്ടവായ്ത്തലയിൽ വെച്ചാണ് പ്രത്യേക സംഘം കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. കാറിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം.

എംഎൽഎയുടെ ഡ്രൈവർ ജയശീലൻ, രണ്ട് പാർട്ടി നേതാക്കൾ അടക്കം നാല് പേരെയും കസ്റ്റഡിയിലെടുത്തു. ആദായനികുതി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിൽ കണക്കിൽപ്പെടാത്ത അമ്പത് കോടിയിലേറെ രൂപയാണ് ഇതിനോടകം പിടികൂടിയത്.