കൊറോണ വൈറസ് ബാധയെ തുടർന്ന് കർണാടകയിൽ മൂന്നാമത്തെ മരണം; പത്ത് മാസം പ്രായമുള്ള കുഞ്ഞിനും രോഗബാധ

കർണാടകയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂർ ജില്ലയിലെ സിറ സ്വദേശിയായ 65കാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മരണം സംഭവിച്ചത്.
 

കർണാടകയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂർ ജില്ലയിലെ സിറ സ്വദേശിയായ 65കാരനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മരണം സംഭവിച്ചത്. ഇയാൾക്ക് വിദേശ ബന്ധങ്ങളോ സമ്പർക്കമോയില്ല.

ഡൽഹി ജാമിയ മസ്ജിതിൽ അദ്ദേഹം തങ്ങിയിരുന്നു. മാർച്ച് 11ന് ട്രെയിൻ വഴിയാണ് ഡൽഹിൽ നിന്നും ബംഗളൂരുവിലേക്ക് എത്തിയത്. പനി ലക്ഷണങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കർണാടകയിൽ ഇന്ന് ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ പത്ത് മാസം പ്രായമുള്ള കുട്ടിക്കും രോഗ ബാധ സ്ഥിരീകരിച്ചു. ഈ കുട്ടിയുമായി മാതാപിതാക്കൾ അടുത്തിടെ കേരളം സന്ദർശിച്ചിരുന്നു. കർണാടകയിൽ 62 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.