അതിശൈത്യം: ഡൽഹിയിൽ സമരം ചെയ്യുന്ന ഒരു കർഷകൻ കൂടി മരിച്ചു

കാർഷിക നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. യുപി സ്വദേശി ഗാലൻ സിംഗ് തോമറാണ്(70) മരിച്ചത്. നവംബർ മുതൽ ഗാസിപൂർ അതിർത്തിയിൽ സമരം
 

കാർഷിക നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. യുപി സ്വദേശി ഗാലൻ സിംഗ് തോമറാണ്(70) മരിച്ചത്. നവംബർ മുതൽ ഗാസിപൂർ അതിർത്തിയിൽ സമരം ചെയ്തുവരികയായിരുന്നു

ഡൽഹിയിലെ അതിശൈത്യത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം 37 ആയി ഉയർന്നു. അതേസമയം സമരം പുതുവർഷദിനത്തിലും ശക്തമായി തുടരുകയാണ് കർഷകർ.