{"vars":{"id": "89527:4990"}}

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ഡൽഹി സ്‌ഫോടനത്തിൽ മരണസംഖ്യ 13 ആയി
 

 

ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആളാണ് മരിച്ചത്

അതേസമയം ബോംബ് സ്‌ഫോടനമുണ്ടാക്കിയ കാർ ഓടിച്ചത് ഡോ. ഉമർ മുഹമ്മദാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഡിഎൻഎ ടെസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിന്റെ സൂത്രധാരനും ഉമർ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

എൻഐഎ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.