{"vars":{"id": "89527:4990"}}

ആന്ധ്രയിൽ തിളച്ച പാൽ നിറച്ച ചെമ്പിലേക്ക് വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
 

 

ആന്ധ്രപ്രദേശിലെ അനന്ത്പൂരിൽ തിളച്ച പാൽ ചെമ്പിൽ വീണ് പൊള്ളലേറ്റ് ഒന്നര വയസുകാരി മരിച്ചു. അനന്ത്പുർ കൊരപാടു അംബേദ്കർ ഗുരുകുൽ സ്‌കൂൾ ജീവനക്കാരി കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്. 

സെപ്റ്റംബർ 20ന് ഗുരുകുൽ സ്‌കൂളിലെ അടുക്കളയിൽ വെച്ചാണ് കുട്ടി അബദ്ധത്തിൽ ചെമ്പിലേക്ക് വീണത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കൃഷ്ണവേണിക്കൊപ്പമാണ് കുട്ടി സ്‌കൂളിലെത്തിയത്. 

അടുക്കളയിൽ ഒരു പൂച്ചയെ പിന്തുടർന്നാണ് കുട്ടി വന്നത്. തിളച്ച പാൽ സൂക്ഷിച്ചിരുന്ന ചെമ്പിലേക്ക് കുട്ടി അബദ്ധത്തിൽ തട്ടിതടഞ്ഞ് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ കൃഷ്ണവേണിയാണ് കുട്ടിയെ പുറത്തെടുത്തത്.