മധ്യപ്രദേശിൽ 30,000 രൂപ വരുന്ന ഉള്ളി മോഷണം പോയി; പരാതിയുമായി കർഷകൻ

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളി മോഷണവും വ്യാപകമാകുന്നു. മധ്യപ്രദേശിൽ ഉള്ളി മോഷ്ടിക്കപ്പെട്ടതായി കർഷകൻ പരാതി നൽകി. 30,000 രൂപയുടെ ഉള്ളി മോഷണം പോയെന്നാണ് പരാതി പാടത്ത്
 

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉള്ളി മോഷണവും വ്യാപകമാകുന്നു. മധ്യപ്രദേശിൽ ഉള്ളി മോഷ്ടിക്കപ്പെട്ടതായി കർഷകൻ പരാതി നൽകി. 30,000 രൂപയുടെ ഉള്ളി മോഷണം പോയെന്നാണ് പരാതി

പാടത്ത് നിന്നും ഏഴ് ക്വിന്റൽ ഉള്ളി കൊയ്‌തെടുത്തു കൊണ്ട് പോയിയെന്നാണ് ജിതേന്ദ്ര ധൻഗർ എന്ന കർഷകൻ നൽകിയ പരാതി. മൻദ്‌സോറിലെ റിച്ചാ ബച്ചാ ഗ്രാമത്തിൽ നിന്നുള്ള കർഷകനാണ് ജിതേന്ദ്ര ധൻഗർ. ചൊവ്വാഴ്ച രാവിലെയാണ് ഇയാളുടെ പാടത്തുനിന്നും ഉള്ളി മോഷ്ടിക്കപ്പെട്ടത്.

ഒന്നരയേക്കർ പാടത്താണ് ജിതേന്ദ്ര കൃഷി നടത്തിയിരുന്നത്. ബാങ്കിൽ നിന്നും ലോണെടുത്താണ് ഇയാൾ കൃഷി നടത്തിയിരുന്നത്. വിളവെല്ലാം മോഷണം പോയതോടെ തന്റെ എല്ലാ പ്രതീക്ഷകളും നശിച്ചതായി ഇയാൾ പറയുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് കയറ്റി അയച്ച 22 ലക്ഷം രൂപ വരുന്ന സവോള മോഷണം പോയിരുന്നു