299 രൂപക്ക് 15 മിനിറ്റ് നേരം ശുദ്ധവായു; ഡൽഹിയിൽ ഓക്‌സിജൻ ബാർ തുറന്നു

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഓക്സിജൻ ബാറുകൾ തുറന്നു. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കാനായി 299 രൂപയാണ് നിരക്ക്. ഓക്സി പ്യൂർ എന്നാണ് ബാറിന്റെ പേര് പുൽത്തൈലം,
 

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഓക്‌സിജൻ ബാറുകൾ തുറന്നു. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കാനായി 299 രൂപയാണ് നിരക്ക്. ഓക്‌സി പ്യൂർ എന്നാണ് ബാറിന്റെ പേര്

പുൽത്തൈലം, ഓറഞ്ച്, ഗ്രാമ്പു, പുതിന, കർപ്പൂര, തുളസി, യൂക്കാലിപ്റ്റിസ്, കർപ്പൂരവള്ളി എന്നീ ഫ്‌ളേവറുകളിൽ ഓക്‌സിജൻ ശ്വസിക്കാം. ആര്യവീർ കുമാർ എന്നയാളാണ് ഡൽഹി സാകേതിൽ ഓക്‌സി പ്യൂർ ആരംഭിച്ചിരിക്കുന്നത്.

വായുമലിനീകരണം ഡൽഹിയിൽ രൂക്ഷമായ സാഹചര്യത്തിൽ നിരവധി പേരാണ് ശുദ്ധവായു അൽപ്പസമയത്തേക്കെങ്കിലും ലഭിക്കാനായി ഇവിടെ എത്തുന്നത്. ചെറിയ ബോട്ടിലുകളിൽ ഓക്‌സിജൻ കൊണ്ടുപോകാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കൂടി ഓക്‌സി പ്യൂറിന്റെ ശാഖ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിസംബറോടെ വിമാനത്താവളത്തിലും ഓക്‌സിജൻ ബാർ ആരംഭിക്കും.