വീണ്ടും ദുരന്തം: തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ നാല് രോഗികൾ മരിച്ചു
തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ നാല് രോഗികൾ കൂടി മരിച്ചു. തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാല് രോഗികളാണ് മരിച്ചത്. കഴിഞ്ഞ ദിവസം എട്ട് രോഗികൾ സമാന രീതിയിൽ
May 6, 2021, 10:48 IST
തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ നാല് രോഗികൾ കൂടി മരിച്ചു. തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാല് രോഗികളാണ് മരിച്ചത്. കഴിഞ്ഞ ദിവസം എട്ട് രോഗികൾ സമാന രീതിയിൽ സംസ്ഥാനത്ത് മരിച്ചിരുന്നു
തമിഴ്നാട്ടിൽ ഇന്ന് മുതൽ ലോക്ക് ഡൗൺ നിയന്ത്രണമാണ്. ചായക്കടകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. മെട്രോ, ടാക്സി, ബസുകളിൽ അമ്പത് ശതമാനം യാത്രക്കാരെ മാത്രമാണ് അനുവദിക്കുക. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്.