ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി; ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി

ഐ എൻ എക്സ് മീഡി കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക്
 

ഐ എൻ എക്‌സ് മീഡി കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണ് ഡൽഹി പ്രത്യേക കോടതിയുടെ നടപടി

കഴിഞ്ഞ 99 ദിവസമായി ചിദംബര തടവിൽ കഴിയുകയാണ്. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചിദംബരത്തെ തീഹാർ ജയിലിലെത്തി കണ്ടിരുന്നു. അതേസമയം ചിദംബരം നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി

വ്യക്തമായ തെളിവുകളില്ലാതെയാണ് ചിദംബരത്തെ 99 ദിവസമായി തടവിൽ വെച്ചിരിക്കുന്നതെന്ന് ഹാജരായ കപിൽ സിബൽ വാദിച്ചു. കണക്കിൽപ്പെടാത്ത സ്വത്തോ ബാങ്ക് അക്കൗണ്ടോ ഇടപാടുകളോ ഇല്ലെന്നും സിബൽ വാദിച്ചു. നാളെ എൻഫോഴ്‌സ്‌മെന്റിന്റെ വാദം കോടതി കേൾക്കും