കേന്ദ്രം സമ്മതം മൂളിയാൽ പാക് അധീന കാശ്മീരിൽ സൈനിക നടപടിക്ക് തയ്യാറെന്ന് കരസേനാ മേധാവി

പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിർദേശം നൽകിയാൽ സൈന്യം നടപടിക്ക് തയ്യാറാണെന്ന് കരസേനാ മേധാവി എംഎം നരവനെ. പാക് അധീന കാശ്മീർ ഏറെക്കാലമായി പരിഗണനയിലാണ്.
 

പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് കേന്ദ്രം നിർദേശം നൽകിയാൽ സൈന്യം നടപടിക്ക് തയ്യാറാണെന്ന് കരസേനാ മേധാവി എംഎം നരവനെ. പാക് അധീന കാശ്മീർ ഏറെക്കാലമായി പരിഗണനയിലാണ്. പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാൽ തീർച്ചയായും സൈന്യം നടപ്പാക്കും.

ചൈനീസ് അതിർത്തിയിലെ വെല്ലുവിളികൾ നേരിടാൻ തയ്യാറാണ്. ഭരണഘടനയാണ് സൈന്യത്തെ യനിക്കുന്നത്. വടക്കൻ അതിർത്തിയിലെ ചൈനീസ് വെല്ലുവിളികൾ നേരിടാൻ സൈന്യം തയ്യാറാണെന്നും കരസേന മേധാവി പറഞ്ഞു

ജമ്മു കാശ്മീർ സംസ്ഥാനത്തെ വിഭജിക്കുകയും പ്രത്യേക അധികാരം റദ്ദാക്കുകയും ചെയ്തിന് പിന്നാലെ പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാക്കണമെന്ന് പല നേതാക്കളും ആവശ്യപ്പെട്ടിരുന്നു. പാക് അധീന കാശ്മീരിൽ വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടത്താൻ സൈന്യം തയ്യാറാണെന്നും കരസേനാ മേധാവി അടുത്തിടെ പറഞ്ഞിരുന്നു