നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യൻ സേന

നിയന്ത്രണരേഖയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. നൗഷേറ, കൃഷ്ണഘാട്ടി എന്നീ മേഖലകളിലാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. പുലർച്ചെ മൂന്നരയോടെ ഇന്ത്യൻ സൈനിക
 

നിയന്ത്രണരേഖയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന്റെ പ്രകോപനം. നൗഷേറ, കൃഷ്ണഘാട്ടി എന്നീ മേഖലകളിലാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.

പുലർച്ചെ മൂന്നരയോടെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം പാക്കിസ്ഥാൻ രണ്ടായിരത്തിലേറെ തവണ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതായി സൈന്യം പറയുന്നു.