{"vars":{"id": "89527:4990"}}

പാക്കിസ്ഥാൻ മോശം അയൽക്കാരൻ; ഭീകരവാദത്തെ പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്: എസ് ജയശങ്കർ
 

 

പാക്കിസ്ഥാനെ മോശം അയൽക്കാരൻ എന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതക്കെതിരെ പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്. ഇന്ത്യ തങ്ങളുടെ സുരക്ഷയും ദേശീയ താത്പര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജയശങ്കർ പറഞ്ഞു

കഴിഞ്ഞ വർഷം ഓപറേഷൻ സിന്ദൂറിലൂടെ ഭീകരതയെ പ്രതിരോധിക്കാനും ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിടാനും ഇന്ത്യക്ക് സാധിച്ചു. 

നിങ്ങൾക്കും മോശം അയൽക്കാരുണ്ടാകാം. നിർഭാഗ്യവശാൽ നമുക്കുമുണ്ട്. മോശം അയൽക്കാരുള്ളപ്പോൾ ആ രാജ്യം മനപ്പൂർവമായി സ്ഥിരമായി പശ്ചാത്താപമില്ലാതെ ഭീകരവാദം തുടരുമ്പോൾ അതിനെതിരെ പ്രതിരോധിക്കാനുള്ള എല്ലാവിധ അവകാശങ്ങളും നമുക്കുണ്ട്. ആ അവകാശം നമ്മൾ വിനിയോഗിക്കുമെന്നും ജയശങ്കർ പറഞ്ഞു