കാശ്മീർ നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം; ഒരു ജവാന് വീരമൃത്യു

ജമ്മു കാശ്മീരിലെ പൂഞ്ചിലും രജൗരിയിലും നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം. ഒരു ജവാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു നാട്ടുകാരനും ആക്രമണത്തിൽ പരുക്കേറ്റു. പഞ്ചാബ് സ്വദേശിയായ സൈനികൻ ഗുരുചരൺ
 

ജമ്മു കാശ്മീരിലെ പൂഞ്ചിലും രജൗരിയിലും നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം. ഒരു ജവാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരു നാട്ടുകാരനും ആക്രമണത്തിൽ പരുക്കേറ്റു.

പഞ്ചാബ് സ്വദേശിയായ സൈനികൻ ഗുരുചരൺ സിംഗാണ് മരിച്ചത്. കാശ്മീരിലെ വിവിധ മേഖലകളിൽ ബുധനാഴ്ച രാത്രി മുതൽ പാക്കിസ്ഥാൻ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.

വ്യാഴാഴ്ചയോടെ ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. പാക്കിസ്ഥാന്റെ നിരവധി സൈനിക പോസ്റ്റുകൾ ന്ത്യൻ സൈന്യം തകർത്തിരുന്നു.