{"vars":{"id": "89527:4990"}}

യുപിയിലെ സംഭാലിൽ മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കി; പ്രദേശത്ത് കനത്ത പോലീസ് സന്നാഹം
 

 

ഉത്തർപ്രദേശിലെ സംഭാലിൽ രാഹിബുസൂർഗ് ഗ്രാമത്തിലെ മസ്ജിദ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. പത്ത് വർഷം പഴക്കമുള്ള മസ്ജിദിന്റെ ഒരു ഭാഗമാണ് പൊളിച്ചുനീക്കിയത്. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് നടപടി. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്

എന്നാൽ 30 ദിവസം മുമ്പ് തന്നെ മസ്ജിദിന് നോട്ടീസ് നൽകിയിരുന്നതാണെന്ന് അധികൃതർ പറയുന്നു. മസ്ജിദിന്റെ ഒരു ഭാഗം തടാകത്തിന് സമീപത്താണ് നിർമിച്ചിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. കൂടാതെ സമീപത്തെ ഒരു കല്യാണ മണ്ഡപവും പൊളിച്ചുനീക്കി

വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാമെന്നും നോട്ടീസ് നൽകിയിട്ടും അനധികൃത നിർമാണം നീക്കിയില്ലെന്നും അധികൃതർ പറയുന്നു. ഡ്രോൺ ക്യാമറയുടെ സഹായത്തോടെ പ്രദേശത്തെ പ്രതിഷേധ നീക്കങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ട്.