{"vars":{"id": "89527:4990"}}

പത്തനംതിട്ടയിൽ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ

 

പത്തനംതിട്ടയിൽ ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന 28 കാരിയായ യുവതിയെ ജ‍്യൂസിൽ മയക്കുമരുന്ന് കലർത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

യുവതിയുടെ അയൽവാസിയും ഓട്ടോ ഡ്രൈവറുമായ വിനോദ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെ അടൂർ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഫെബ്രുവരി 15നാണ് പത്തനംതിട്ട വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്.

വസ്ത്രശാലയിൽ പോകാൻ വിനോദിന്‍റെ ഓട്ടോയാണ് യുവതി തെരഞ്ഞെടുത്തത്. എന്നാൽ ലൈസൻസ് എടുക്കാൻ മറന്നു പോയെന്ന് പറഞ്ഞ് യുവതിയെ വിനോദിന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുകയും തുടർന്ന് ജ‍്യൂസിൽ മയക്കു മരുന്ന് കലർത്തി പീഡിപ്പിച്ചെന്നാണ് കേസ്.