കോയമ്പത്തൂരിൽ പെരിയാറിന്റെ പ്രതിമയിൽ കാവി പൂശി; വ്യാപക പ്രതിഷേധം

കോയമ്പത്തൂരിൽ സാമൂഹ്യപരിഷ്കർത്താവ് പെരിയാർ ഇ വി രാമസ്വാമിയുടെ പ്രതിമ വൃത്തികേടാക്കി. പ്രതിമക്ക് മേൽ കാവി ചായം ഒഴിച്ചാണ് വൃത്തികേടാക്കിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു. പെരിയാർ അനുകൂല
 

കോയമ്പത്തൂരിൽ സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇ വി രാമസ്വാമിയുടെ പ്രതിമ വൃത്തികേടാക്കി. പ്രതിമക്ക് മേൽ കാവി ചായം ഒഴിച്ചാണ് വൃത്തികേടാക്കിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു.

പെരിയാർ അനുകൂല പ്രവർത്തകർ ഇതേ തുടർന്ന് സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിമ നശിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം നടക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു

പെരിയാറിന്റെ പ്രതിമകൾ തമിഴ്‌നാട്ടിൽ മുമ്പും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘ്പരിവാർ പ്രവർത്തകരായിരുന്നു ഇതിന് പിന്നിൽ. ജനുവരിയിൽ ചെങ്കൽപ്പേട്ടിലെ പെരിയാറിന്റെ പ്രതിമയുടെ കൈകളും മുഖവും തകർത്തിരുന്നു.