ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ സ്ഥിരം പ്രതിനിധി വരും; ഇന്ത്യ-താലിബാൻ ബന്ധം ശക്തമാകുന്നു
Jan 10, 2026, 11:57 IST
ഇന്ത്യ-താലിബാൻ ബന്ധം കൂടുതൽ ശക്തമാകുന്നു. ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ താലിബാന് സ്ഥിരം പ്രതിനിധിയുണ്ടാകും. എംബസിയിൽ താലിബാൻ നയതന്ത്ര പ്രതിനിധിയെ നിയമിക്കും. അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ താലിബാന് സ്ഥിരം പ്രതിനിധി എത്തുന്നത്
താലിബാൻ-ഇന്ത്യ ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. താലിബാന്റെ വിദേശകാര്യ മന്ത്രാലയത്തിലുള്ള ഉന്നത ഉദ്യോഗസ്ഥനായ മുഫ്തി നൂർ അഹമ്മദ് നൂർ ഉടൻ തന്നെ സ്ഥിരം പ്രതിനിധിയായി ചുമതലയെടുക്കും. നൂർ ഡൽഹിയിൽ എത്തിയിട്ടുണ്ട്
അഫ്ഗാൻ എംബസിയിലെ പഴയ ജീവനക്കാർ തന്നെ തുടരും. അഫ്ഗാന്റെ പതാക തന്നെ നിലനിർത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2020ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ എംബസിയുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു