പെട്രോൾ, ഡീസൽ വില വർധിച്ചു; ഇന്ധനവില വർധന ഒന്നര മാസത്തിന് ശേഷം

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഒന്നര മാസത്തിന് ശേഷമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ 36 പൈസയുമാണ് ഇന്നു കൂടിയത്. 50
 

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധന. ഒന്നര മാസത്തിന് ശേഷമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ 36 പൈസയുമാണ് ഇന്നു കൂടിയത്. 50 ദിവസത്തിനു ശേഷമാണ് പെട്രോൾ വില കൂടുന്നത്. ഡീസൽ വില ഇതിനു മുമ്ബ് കൂടിയത് 41 ദിവസം മുമ്പാണ്.

കൊച്ചിയിൽ 81.77 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ 74.84 രൂപ. ഒരുമാസത്തിലേറെ തുടർന്ന ഇന്ധനവില ദീപാവലിയോടനുബന്ധിച്ച് കുറയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അസംസ്‌കൃത എണ്ണയുടെ വില കൊവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ കുറഞ്ഞെങ്കിലും രാജ്യത്ത് എണ്ണവില കുറഞ്ഞില്ല.