രാജ്യത്ത് തുടർച്ചയായ 11ാം ദിവസവും ഇന്ധനവില വർധിച്ചു; പെട്രോളിന് ഇതുവരെ കൂടിയത് 6.03 രൂപ

രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് വർധിച്ചത്. പതിനൊന്ന് ദിവസത്തിനുള്ളിൽ പെട്രോളിന് 6.03 രൂപ
 

രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില ഉയർന്നു. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് വർധിച്ചത്. പതിനൊന്ന് ദിവസത്തിനുള്ളിൽ പെട്രോളിന് 6.03 രൂപ ഉയർന്നപ്പോൾ ഡീസലിന് 6.08 രൂപയുടെ വർധനവാണുണ്ടായത്.

ഈ മാസം ഏഴ് മുതൽ എല്ലാ ദിവസവും പെട്രോൾ, ഡീസൽ വില ദിനംപ്രതി വർധിപ്പിക്കുന്നുണ്ട്. വില വർധന അടുത്ത ആഴ്ച വരെയുണ്ടാകുമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന സൂചന. കേന്ദ്രസർക്കാർ എക്‌സൈസ് നികുതി വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.