ഇന്ധന വിലവർധനവിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

ഇന്ധന വിലവർധനവിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. ഇതേ തുടർന്ന് സഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണെന്നാവശ്യപ്പെട്ട് കോൺഗ്രസ്
 

ഇന്ധന വിലവർധനവിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. ഇതേ തുടർന്ന് സഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ നോട്ടീസ് നൽകിയിരുന്നു. ഇത് സഭാധ്യക്ഷൻ അനുവദിച്ചില്ല

ധനാഭ്യർഥന ചർച്ചക്കൊപ്പം ഈ വിഷയവും ചർച്ച ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. ഇതേ തുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണക്ക് വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവക്ക് വില വർധിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. എക്‌സൈസ് ഡ്യൂട്ടിയും സെസ്സും വഴി സർക്കാർ 21 ലക്ഷം കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. ജനങ്ങൾ ഇതുവഴി ബുദ്ധിമുട്ടുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി