‘കൊല്ലുന്ന കമ്പനികളും കണ്ട് രസിക്കുന്ന രാജാവും’; ഇന്ധനവില തുടർച്ചയായ 20ാം ദിവസവും വർധിച്ചു

രാജ്യത്ത് ഇന്ധനവിലയിൽ തുടർച്ചയായ 20ാം ദിവസവും വർധനവ്. പെട്രോളിന് ലിറ്ററിന് 21 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 20 ദിവസത്തിനിടെ ഡീസൽ വില
 

രാജ്യത്ത് ഇന്ധനവിലയിൽ തുടർച്ചയായ 20ാം ദിവസവും വർധനവ്. പെട്രോളിന് ലിറ്ററിന് 21 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ 20 ദിവസത്തിനിടെ ഡീസൽ വില 10.21 രൂപയും പെട്രോൾ 8.23 രൂപയുമാണ് വർധിച്ചത്.

ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില പെട്രോൾ കമ്പനികൾ കുത്തനെ കൂട്ടുകയാണ്. നരേന്ദ്രമോദി സർക്കാരാകട്ടെ ജനങ്ങളെ പിഴിയുന്ന നടപടികൾക്ക് പൂർണപിന്തുണയും നൽകുകയാണ്. ജൂൺ 7 മുതലാണ് എണ്ണ കമ്പനികൾ ഇന്ധനവില കൂട്ടാൻ തുടങ്ങിയത്.