21 ദിവസത്തെ തുടർച്ചയായ വർധനവിന് ശേഷം ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല

ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായി 21 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ധനവില മാറ്റമില്ലാതെ ഇന്ന് തുടരുന്നത്. കഴിഞ്ഞ 21 ദിവസവും പെട്രോൾ കമ്പനികൾ ഇന്ധനവിലയിൽ വർധനവ് കൊണ്ടുവന്നിരുന്നു. 21
 

ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായി 21 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ധനവില മാറ്റമില്ലാതെ ഇന്ന് തുടരുന്നത്. കഴിഞ്ഞ 21 ദിവസവും പെട്രോൾ കമ്പനികൾ ഇന്ധനവിലയിൽ വർധനവ് കൊണ്ടുവന്നിരുന്നു.

21 ദിവസം കൊണ്ട് ഡീസലിന് 10.45 രൂപയും പെട്രോളിന് 9.17 രൂപയുമാണ് പെട്രോൾ കമ്പനികൾ വർധിപ്പിച്ചത്. കൊവിഡ് കാലത്തെ ലോക്ക് ഡൗണിലും സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന നടപടികൾക്ക് നരേന്ദ്രമോദി സർക്കാരും പിന്തുണ നൽകിയിരുന്നു.

സംസ്ഥാനത്ത് 21 ദിവസം കൊണ്ട് പെട്രോൾ വില 81.08 പൈസയിലെത്തി. 76.58 രൂപയാണ് ഡീസൽ ലിറ്ററിന്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയത്ത് തന്നെയാണ് മോദി സർക്കാരിന്റെ പിന്തുണയോടെ പെട്രോൾ കമ്പനികൾ കൊള്ള നടത്തിയത്.