പെട്രോൾ വിലയിൽ ഉടൻ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചതോടെ പെട്രോൾ വിലയിൽ ഉടൻ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. തുടർച്ചയായ പതിനേഴാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ
 

ന്യൂഡൽഹി: രാജ്യത്ത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചതോടെ പെട്രോൾ വിലയിൽ ഉടൻ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. തുടർച്ചയായ പതിനേഴാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. അവസാനമായി എണ്ണ വിലയിൽ മാറ്റം വന്നത് ഏപ്രിൽ 15നായിരുന്നു. അന്ന് ഒരു ലിറ്റർ പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞിരുന്നു.

ഫെബ്രുവരി 27ന് ശേഷം ഇന്ധന വില വർധിച്ചിട്ടില്ല. മാർച്ച് 30നും ഏപ്രിൽ 15നും രാജ്യാന്തര വിലയിൽ ചെറിയ ഇടിവുണ്ടായപ്പോൾ കുറയ്ക്കുകയും ചെയ്തു. രാജ്യാന്തര വിപണിയിലെ വിലവർധന മൂലം നിലവിൽ കമ്പനികൾക്ക് പെട്രോൾ ലീറ്ററിന് 3 രൂപയും ഡീസൽ ലീറ്ററിന് 2 രൂപയും നഷ്ടമുണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ഫെബ്രുവരിയിലെതിനെക്കാൾ വർധനയുണ്ടായിട്ടും ഇന്ത്യയിൽ വില വർധിപ്പിച്ചിരുന്നില്ല.