ഫോൺ ചോർത്തലിന് പിന്നിലാര്, പണം മുടക്കിയതാര്; ഒന്നും മറയ്ക്കാനില്ലെങ്കിൽ മോദി കത്തയക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഫോൺ ചോർത്തൽ വിവാദത്തിൽ ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയച്ച് കാര്യങ്ങളുടെ യാഥാർഥ്യം
 

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഫോൺ ചോർത്തൽ വിവാദത്തിൽ ഒന്നും മറച്ചുവെക്കാനില്ലെങ്കിൽ പ്രധാനമന്ത്രി ഇസ്രായേലിന് കത്തയച്ച് കാര്യങ്ങളുടെ യാഥാർഥ്യം ചോദിച്ചറിയണമെന്ന് സ്വാമി ട്വീറ്റ് ചെയ്തു

പെഗാസസിന് പിന്നിലാരാണെന്നും പണം മുടക്കിയതാരാണെന്നും സുബ്രഹ്മണ്യൻ സ്വാമി ചോദ്യമുന്നയിച്ചിട്ടുണ്ട്. ഫോൺ ചോർത്തൽ സംബന്ധിച്ച വിവരം ആദ്യം പുറത്തുവിട്ട് ബിജെപി എംപി കൂടിയായ സ്വാമിയാണ്. കേന്ദ്രസർക്കാരിനെ കുരുക്കിലാക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്.

കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, ജഡ്ജിമാർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. പാർലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിപക്ഷ ബഹളത്തിന് ഇത് വഴിവെച്ചു.