കൊവിഡിനെതിരെ മോദി 19 മണിക്കൂർ വരെ ജോലി ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി 18 മണിക്കൂർ മുതൽ 19 മണിക്കൂർ വരെ ജോലി ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും പീയുഷ് ഗോയൽ
 

കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി 18 മണിക്കൂർ മുതൽ 19 മണിക്കൂർ വരെ ജോലി ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും പീയുഷ് ഗോയൽ പറഞ്ഞു

രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായ 12 സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ യോഗത്തിന് പിന്നാലെ മെഡിക്കൽ ഓക്‌സിജൻ വിതരണത്തിനുള്ള വഴി കേന്ദ്രം തേടുകയാണെന്നും മന്ത്രി പറഞ്ഞു.

6177 മെട്രിക് ടൺ ഓക്‌സിജനാണ് സംസ്ഥാനങ്ങൾക്ക് നൽകുക. ഇതിൽ 1500 മെട്രിക് ടൺ മഹാരാഷ്ട്രക്ക് നൽകുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.