ഒളിമ്പ്യൻസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുകയാണ് സ്വപ്‌നമെന്നും മോദി
Aug 15, 2024, 17:20 IST
ഒളിംപിക്സ് മെഡൽ ജേതാക്കൾക്കും പങ്കെടുത്ത മുഴുവൻ കായിക താരങ്ങൾക്ക് അഭിനന്ദനമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരലിംപിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി ഒളിംപിക്‌സിൽ പങ്കെടുത്ത താരങ്ങളെ അഭിനന്ദിച്ചത്. പാരിസിലെ ഇന്ത്യയുടെ ശ്രമങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു. ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള പ്രചോദനമായി പ്രകടനങ്ങൾ മാറുമെന്ന പ്രത്യാശയും അദ്ദേഹം പങ്കിട്ടു. പുതിയ സ്വപ്നങ്ങളുമായി മുന്നോട്ടു പോകുകയും അതു നേടിയെടുക്കാനുള്ള ശ്രമങ്ങൾ തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു 2036ലെ ഒളിംപിക്‌സിനു ആതിഥേയത്വം വഹിക്കുകയാണ് ഇന്ത്യയുടെ സ്വപ്നമെന്നു അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. അതിനുള്ള ശക്തമായ ശ്രമങ്ങൾ രാജ്യം തുടരുകയാണെന്നും മോദി കൂട്ടിച്ചേർത്തു.