മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തരുത്: ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ആൾക്കൂട്ടത്തെ വിമർശിച്ച് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടമായി എത്തുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന്റെ മൂന്നാം തരംഗം സംഭവിക്കാതിരിക്കാൻ എല്ലാവരും ഒന്നിച്ച്
 

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ കൂട്ടമായി എത്തുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന്റെ മൂന്നാം തരംഗം സംഭവിക്കാതിരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീർക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു

വിനോദസഞ്ചാര മേഖലയെയും വ്യാപാര മേഖലയെയും കൊവിഡ് പ്രതികൂലമായി ബാധിച്ചുവെന്നത് സത്യമാണ്. എന്നാൽ മാർക്കറ്റുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആളുകൾ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടുന്നത് ശരിയല്ല. മൂന്നാം തരംഗം വരുന്നതിന് മുമ്പ് യാത്ര പോയി ആസ്വദിച്ച് വരാമെന്ന ചിന്ത പാടില്ല. നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും മൂന്നാം തരംഗം പ്രതിരോധിക്കുകയും വേണം

ഹിൽ സ്‌റ്റേഷനുകളിൽ കാണുന്ന ആൾക്കൂട്ടം ആശങ്കയുണ്ടാക്കുന്നുണ്ട്. കൊവിഡ് കേസുകൾ ഉയരുകയാണ്. വ്യാപനം നിയന്ത്രിക്കാൻ മൈക്രോ ലെവലിൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.