{"vars":{"id": "89527:4990"}}

മോദി കോംപ്രമൈസ്ഡ് നേതാവ്, ഇന്ത്യയെ അമേരിക്കക്ക് വിറ്റു: വിമർശനവുമായി രാഹുൽ ഗാന്ധി
 

 

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ട്രംപിന്റെ സമ്മർദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും രാജ്യത്തിന്റെ താത്പര്യങ്ങൾ വിറ്റഴിച്ചെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യയെ അമേരിക്കക്ക് വിൽക്കുകയാണ് മോദി ചെയ്തത്

അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി കേസിൽ മോദിക്കെതിരെ ട്രംപ് സമ്മർദമുയർത്തി. ഇതിന് വഴങ്ങിയ മോദി ഒരു കോംപ്രമൈസ്ഡ് നേതാവായി മാറിയെന്നും രാഹുൽ വിമർശിച്ചു. അമേരിക്ക ഇതുവരെ പുറത്തുവിടാത്ത എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയെ കുറിച്ച് പരാമർശമുണ്ടെന്ന റിപ്പോർട്ടുകളും രാഹുൽ ചൂണ്ടിക്കാട്ടി. ഈ ഫയലുകളിൽ എന്താണ് ഉള്ളതെന്ന് അറിയാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും രാഹുൽ പറഞ്ഞു

അതേസമയം അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യക്ക് നിർണായകമെന്നാണ് മോദി പ്രതികരിച്ചത്. ഉത്പാദന രംഗത്ത് വൻ നേട്ടമുണ്ടാക്കുമെന്നും മോദി പറഞ്ഞു. ലോകക്രമം മാറുന്നു. ഉത്പാദന രംഗത്ത് വലിയ നേട്ടമാകുമെന്നും മോദി പറഞ്ഞു. അതേസമയം സറണ്ടർ മോദി എന്ന മുദ്രാവാക്യമുയർത്തി പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.