അയോധ്യ വിധി നവംബർ 15നുള്ളിൽ: അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് മന്ത്രിമാരോട് മോദി

അയോധ്യ കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ മന്ത്രിമാർക്ക് കർശന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് നിർദേശം രാജ്യത്ത് മതസൗഹാർദം ശക്തമാക്കാൻ ആവശ്യമായ
 

അയോധ്യ കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ മന്ത്രിമാർക്ക് കർശന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് നിർദേശം

രാജ്യത്ത് മതസൗഹാർദം ശക്തമാക്കാൻ ആവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്നും പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദേശം നൽകി. അയോധ്യ വിധിയെ വിജയത്തിന്റെയും പരാജയത്തിന്റെയും കണ്ണിലൂടെ നോക്കിക്കാണരുതെന്നും മോദി നിർദേശിച്ചു

നവംബർ 15ന് മുമ്പ് കേസിലെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 17നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും രഞ്ജൻ ഗോഗോയി വിരമിക്കുന്നത്. നവംബർ 15നാണ് അദ്ദേഹത്തിന്റെ അവസാന ഔദ്യോഗിക ദിനം. ഇതിന് മുമ്പായി വിധി പുറപ്പെടുവിക്കാനാണ് സാധ്യത

കോടതി വിധി വരുന്ന സമയത്ത് പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് വിവിധ മുസ്ലീം സാമുദായിക നേതാക്കളും ആഹ്വാനം നടത്തിയിട്ടുണ്ട്.