{"vars":{"id": "89527:4990"}}

ട്രംപിന്റെ നല്ല വാക്കുകൾക്ക് നന്ദിയെന്ന് നരേന്ദ്രമോദി; മഞ്ഞുരുക്കത്തിന്റെ സൂചന
 

 

ഇന്ത്യ-യുഎസ് ബന്ധം വഷളാകുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് ട്രംപിന്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു

ഞാൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദ്ദേഹം ഒരുമികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാൻ ഒന്നുമില്ല. നമുക്കിടയിൽ ഇടയ്ക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്ന് മാത്രമേയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നു

ട്രംപിന്റെ അതേ വികാരം പൂർണമായി പങ്കുവെക്കുന്നുവെന്ന് മോദി പ്രതികരിച്ചു. ഇന്ത്യയും യുഎസും തമ്മിൽ വളരെ ക്രിയാത്മകവും കാഴ്ചപ്പാടുള്ളതും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും മോദി എക്‌സിൽ കുറിച്ചു.