ഹോം › ദേശീയം

രാജ്യത്തെ വിഭജിപ്പിക്കുന്ന അർബൻ നക്‌സലുകളെ തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി

By MJ Desk · 31 Oct 2024, 02:50 PM

അർബൻ നക്‌സലുകളെ സഖ്യത്തെ തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിഭജിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. അർബൻ നക്‌സലുകളുടെ ഈ കൂട്ടായ്മയെ തിരിച്ചറിയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാടുകളിൽ വളർന്ന നക്‌സലുകൾ ഇപ്പോൾ ഇല്ലാതായി. എന്നാൽ പുതിയ അർബൻ നക്‌സലിസം രൂപപ്പെട്ടു. വ്യാജമുഖംമൂടി ധരിച്ച് രാജ്യത്തെ ക്ഷയിപ്പിക്കുന്ന ഇവരെ തിരിച്ചറിഞ്ഞ് നേരിടണം. രാഷ്ട്രീയ ഏകതാ ദിവസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ സേന വിഭാഗങ്ങൾ അണിനിരന്ന ഏകതാ പരേഡിൽ പ്രധാനമന്ത്രി അഭിവാദ്യം സ്വീകരിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകൾ അതുല്യം, സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യ തകരുമെന്ന് കരുതിയവർക്ക് മുന്നിൽ ഐക്യം സാധ്യമാക്കി. ഈ സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളിലും, പദ്ധതികളിലും ദേശീയ ഐക്യം പ്രകടമാണെന്നും മോദി കൂട്ടിച്ചേർത്തു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›