{"vars":{"id": "89527:4990"}}

പോലീസിൻ്റെ നരനായാട്ട്; ഇന്ത്യയിലെ പ്രതിപക്ഷ നേതാവിന് പരിക്കേറ്റു: ഇതാണോ ജനാധിപത്യം

 

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പ്രതിപക്ഷ പാർട്ടികളും നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വൻ പ്രതിഷേധം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസും അതിക്രമം.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വസതിക്ക് മുന്നിൽ നിലയുറപ്പിച്ച പ്രവർത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെയും ലാത്തിച്ചാർജിലൂടെയും അറസ്റ്റ് ചെയ്തു നീക്കി.   രാഹുൽ ഗാന്ധിയെ വലിച്ചിയച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയത്. 

രാഹുൽ ഗാന്ധിക്ക് മുക്കിന് പരിക്കേറ്റു. പ്രിയങ്ക ഗാന്ധിയെ കഴുത്തിന് പിടിച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്. പ്രായമായ ഖാർഗയെ പോലും വലിച്ചിയച്ചാണ് വാഹനത്തിൽ കയറ്റിയത്. രാജ്യം ഇന്നുവരെ കാണാത്ത കാഴ്ച്ചക്കാണ് ഇന്നു ഡൽഹി സക്ഷ്യം വഹിച്ചത്.

​തടയാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ലാത്തിവിശി. തുടർന്ന് പ്രതിപക്ഷ നേതാക്കൾക്കും നിരവധിയാളുകൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. തുടർന്ന് കെ.സി. വേണുഗോപാൽ, കൻഹയ്യ കുമാർ തുടങ്ങിയ പ്രമുഖ നേതാക്കളെയടക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

​"ഇതാണോ ജനാധിപത്യം?": ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം

​ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷ ചോർച്ചയിലും ചോദ്യപേപ്പർ ക്രമക്കേടിലും കേന്ദ്ര സർക്കാർ കാണിക്കുന്ന നിഷ്ക്രിയത്വത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെയും ജനപ്രതിനിധികളെയും മൃഗീയമായി അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരം പറയാൻ കഴിയാത്ത സർക്കാർ ലാത്തിയും പൊലീസിനെയും ഉപയോഗിച്ച് ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണ്. ജനാധിപത്യത്തെ വെറും അടിച്ചമർത്തൽ ഭരണമാക്കി മാറ്റാനാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമിക്കുന്നത്." — പ്രതിപക്ഷം രോഷപ്രകടനം നടത്തി.

​ഡൽഹിയിലെ ഹൈ-സെക്യൂരിറ്റി മേഖലയിൽ കടുത്ത നിയന്ത്രണങ്ങളും കൂടുതൽ സേനയെയും വിന്യസിച്ചിട്ടുണ്ട്. സമരം ശക്തമാക്കുമെന്നും ജനാധിപത്യ അവകാശങ്ങൾക്കായി മുന്നോട്ട് പോകുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.