പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശന പരീക്ഷ: ജൂലായ് 31 വരെ അപേക്ഷിക്കാം

പോണ്ടിച്ചേരി സർവകലാശാല 2020-21 അധ്യയന വർഷത്തേക്ക് വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ., എം.എസ്സി., എം.ടെക്., എം.ബി.എ., എം.സി.എ., എം.കോം., എം.എഡ്., ലൈബ്രറി
 

പോണ്ടിച്ചേരി സർവകലാശാല 2020-21 അധ്യയന വർഷത്തേക്ക് വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ., എം.എസ്സി., എം.ടെക്., എം.ബി.എ., എം.സി.എ., എം.കോം., എം.എഡ്., ലൈബ്രറി സയൻസ്, എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം.പി.എ., എൽ.എൽ.എം. കോഴ്സുകളാണ് ബിരുദാനന്തര ബിരുദ തലത്തിലുള്ളത്. സമർത്ഥരായ പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾക്കും അപേക്ഷിക്കാം.

പ്രവേശന പരീക്ഷ: എല്ലാ പിജി, പിഎച്ച്ഡി കോഴ്സുകളിലേക്കും ദേശീയതലത്തിൽ ഓഗസ്റ്റ് 21, 22, 23 തീയതികളിലായി നടത്തുന്ന ഓൺലൈൻ അധിഷ്ഠിത എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. പിഎച്ച്ഡി പ്രവേശനത്തിന് ഇന്റർവ്യൂവുമുണ്ടാകും. കേരളത്തിൽ കൊച്ചി, കോഴിക്കോട്, കോട്ടയം, മാഹി/ തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും.

അപേക്ഷ: സർവകലാശാല വെബ്സൈറ്റായ www.pondiuni.edu.in വഴി ഓൺലൈനായി അപേക്ഷിക്കണം. പി.ജി. കോഴ്സുകൾക്ക് 600 രൂപയും (എസ്.സി., എസ്.ടി. 300 രൂപ) പിഎച്ച്.ഡി. എം.ബി.എ. കോഴ്സുകൾക്ക് 1000 രൂപയുമാണ് (എസ്.സി., എസ്.ടി. 500 രൂപ) അപേക്ഷാഫീസ്. ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർക്ക് ഫീസില്ല.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31
പ്രവേശനയോഗ്യത ഉൾപ്പെടെ കോഴ്സുകളുടെ പ്രവേശനം സംബന്ധിച്ച സമഗ്ര വിവരങ്ങൾ www.pondiuni.edu.in വെബ്സൈറ്റിൽ ലഭിക്കും.