പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് വിദ്യാർഥികൾ ബഹിഷ്‌കരിച്ചു

പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് മൂന്ന് വിദ്യാർഥികൾ ബഹിഷ്കരിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും സർവകലാശാലകളിലെ പോലീസ് നടപടികളിലും പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിച്ചത്.
 

പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് മൂന്ന് വിദ്യാർഥികൾ ബഹിഷ്‌കരിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും സർവകലാശാലകളിലെ പോലീസ് നടപടികളിലും പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്.

ഇലക്ട്രോണിക്‌സ് മീഡിയ ഒന്നാം റാങ്ക് നേടിയ കാർത്തിക, പി എച്ച് ഡി ജേതാക്കളായ അരുൺ കുമാർ, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. വിദ്യാർഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയത്തിലാണ് ബിരുദദാന ചടങ്ങ് നടത്തിയത്.

കേന്ദ്രസേനയുടെ വലയത്തിലായിരുന്നു സർവകലാശാല. 189 പേരിൽ തെരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി മടങ്ങുകയായിരുന്നു.