{"vars":{"id": "89527:4990"}}

ശക്തമായ തിരിച്ചടി: പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകളും ലോഞ്ച് പാഡും ഇന്ത്യ തകർത്തു

 
പാക് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പാക് സൈന്യത്തിന്റെ പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യൻ സൈന്യം തകർത്തതായാണ് റിപ്പോർട്ട്. ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡാണ് ഇന്ത്യൻ സൈന്യം തകർത്തത്. ശനിയാഴ്ച രാവിലെയും പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ശനിയാഴ്ച രാവിലെ ശ്രീനഗറിൽ സ്‌ഫോടന ശബ്ദം കേട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിൽ കഴിഞ്ഞ രാത്രി മുഴുവൻ പാക്കിസ്ഥാൻ ഷെല്ലാക്രമണം തുടർന്നിരുന്നു. രജൗരിയിൽ പാക് ഷെല്ലാക്രമണത്തിൽ ജമ്മു കാശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടതായി വിവരമുണ്ട്. 26 സ്ഥലങ്ങളില്‍ പാക്കിസ്ഥാന്റെ ഡ്രോണുകള്‍ തകര്‍ത്തു. ഇന്ന് രാവിലെ സൈന്യം വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.