ലോക്‌സഭയിലെ ഗോഡ്‌സെ സ്തുതി: ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂർ മാപ്പ് പറഞ്ഞു

ലോക്സഭയിലെ ഗോഡ്സെ സ്തുതിയിൽ മാപ്പ് പറഞ്ഞ് ബിജെപിയുടെ എംപി പ്രഗ്യാ സിംഗ് ഠാക്കൂർ. തന്റെ പ്രസ്താവന തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പ്രഗ്യാ സിംഗ് പറയുന്നു. എന്നാൽ പ്രഗ്യയുടെ
 

ലോക്‌സഭയിലെ ഗോഡ്‌സെ സ്തുതിയിൽ മാപ്പ് പറഞ്ഞ് ബിജെപിയുടെ എംപി പ്രഗ്യാ സിംഗ് ഠാക്കൂർ. തന്റെ പ്രസ്താവന തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പ്രഗ്യാ സിംഗ് പറയുന്നു. എന്നാൽ പ്രഗ്യയുടെ വിശദീകരണം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം വെച്ചു

ഗാന്ധി ഘാതകനായ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നായിരുന്നു ബിജെപി എംപിയുടെ പരാമർശം. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അജയ് രഞ്ജൻ ചൗധരി വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് പ്രഗ്യയുടെ ഖേദപ്രകടനം. വിഷയത്തിൽ മാപ്പ് ചോദിക്കുന്നതായും മഹാത്മാ ഗാന്ധി രാജ്യത്തിന് നൽകിയ സംഭാവനകളെ വലിയ തോതിൽ ബഹുമാനിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു

തന്നെ ഒരു സഭാംഗം ഭീകരവാദി എന്ന് വിളിച്ചിരുന്നു. തനിക്കെതിരായ കുറ്റങ്ങൾ കോടതിയിൽ ഇതുവരെ തെളിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ തന്നെ അപമാനിക്കുന്നതാണ് പരാമർശമെന്നും രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ച് പ്രഗ്യ പറഞ്ഞു. മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയാണ് ബിജെപി എംപിയായ പ്രഗ്യാ സിംഗ്