എൻ ആർ സി അല്ല, രാജ്യത്തിന് ആവശ്യം തൊഴിലില്ലാത്ത യുവാക്കളുടെ രജിസ്റ്ററാണ്: പ്രകാശ് രാജ്

തൊഴിലില്ലാത്ത യുവതയുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുഞ്ഞുങ്ങളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് രാജ്യത്തിന് ആവശ്യമെന്ന് നടൻ പ്രകാശ് രാജ്. അല്ലാതെ 3000 കോടിയുടെ പ്രതിമയോ പൗരത്വ രജിസ്റ്ററോ അല്ല. പൗരത്വ
 

തൊഴിലില്ലാത്ത യുവതയുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുഞ്ഞുങ്ങളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് രാജ്യത്തിന് ആവശ്യമെന്ന് നടൻ പ്രകാശ് രാജ്. അല്ലാതെ 3000 കോടിയുടെ പ്രതിമയോ പൗരത്വ രജിസ്റ്ററോ അല്ല. പൗരത്വ നിയമത്തിനും എൻ ആർ സിക്കും എതിരായി നടന്ന പ്രക്ഷോഭത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിനിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ അക്രമത്തിലേക്ക് വഴി മാറാനാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്. അതുവഴി മുതലെടുക്കാനാണ് അവരുടെ ശ്രമം. അതിനാൽ അക്രമരഹിത പാതയിലൂടെ പ്രക്ഷോഭത്തെ നയിക്കാൻ സമര സംഘാടകർ ശ്രമിക്കണം.

രാജ്യത്തെ യുവാക്കൾ രാഷ്ട്രീയ തന്ത്രത്തിന്റെ പാഠങ്ങൾ പ്രധാനമന്ത്രിയെ പഠിപ്പിക്കണം. അതിൽ ബിരുദം നൽകണമെന്നും പ്രകാശ് രാജ് പരിഹസിച്ചു. എൻ ആർ സി, പൗരത്വ നിയമം ഇവയെല്ലാം തട്ടിപ്പാണ്. അസമിൽ 19 ലക്ഷം പേർക്ക് പൗരത്വം നിഷേധിച്ചു. മുസ്ലീമായതിന്റെ പേരിൽ കാർഗിൽ യുദ്ധവീരന്റെ പേരും എൻ ആർ സിയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രകാശ് രാജ് ആരോപിച്ചു.