ബിഹാറിൽ നിതീഷ് കുമാർ 25ൽ കൂടുതൽ സീറ്റ് നേടിയാൽ താൻ രാഷ്ട്രീയം വിടുമെന്ന് പ്രശാന്ത് കിഷോർ
ബീഹാറിൽ നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡിയു 25ൽ കൂടുതൽ സീറ്റുകൾ നേടിയാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. ബിഹാറിലെ 243 സീറ്റിലും തന്റെ പാർട്ടി തനിച്ച് മത്സരിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു
മുഖ്യമന്ത്രി എന്ന നിലയിൽ നിതീഷ് കുമാറിന്റെ അവസാന ഊഴമാണ് ഇപ്പോഴത്തേത്. അദ്ദേഹം ക്ഷീണിതനും ഏറെ കുറെ കളം വിട്ട നിലയിലുമാണ്. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളും ഒരു വിഷയമാണ്. എന്റെ വാക്കുകൾ കുറിച്ചോളൂ, ഈ വർഷം അദ്ദേഹം 25 സീറ്റുകളിൽ കൂടുതൽ നേടാൻ പോകുന്നില്ല
ഇനി നീതീഷ് കുമാർ 25 സീറ്റുകളിലധികം നേടുകയാണെങ്കിൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ആർ ജെ ഡിയിലെയും കോൺഗ്രസിലെയും അഴിമതി എല്ലാവർക്കും അറിയാവുന്നതാണെന്നും അതുകൊണ്ടാണ് ഇക്കുറി ബിജെപി മന്ത്രിമാരുടെ അഴിമതി തുറന്നു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു