പൗരത്വ നിയമത്തിനെതിരെ നിലപാട് എടുത്തു; പ്രശാന്ത് കിഷോറിനെ ജെ ഡി യുവിൽ നിന്ന് പുറത്താക്കി

ജനതാദൾ യുനൈറ്റഡിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോറിനെ പുറത്താക്കി. ബിഹാർ മുഖ്യമന്ത്രിയും ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ ഉപദേശകനായിരുന്ന പവൻ വർമയെയും പുറത്താക്കി. പൗരത്വ
 

ജനതാദൾ യുനൈറ്റഡിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോറിനെ പുറത്താക്കി. ബിഹാർ മുഖ്യമന്ത്രിയും ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ ഉപദേശകനായിരുന്ന പവൻ വർമയെയും പുറത്താക്കി. പൗരത്വ നിയമഭേദഗതിക്കെതിരെ കടുത്ത നിലപാട് എടുത്തതിനെ തുടർന്നാണ് നടപടി

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി, അമിത് ഷാ എന്നിവർക്കെതിരെ പ്രശാന്ത് കിഷോർ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. വിമർശനം നിതീഷ് കുമാറിനെതിരെയും നീണ്ടതോടെ പാർട്ടിയിൽ ഇവർക്കെതിരെ ശബ്ദമുയർന്നു. എന്റെ നിറം നിങ്ങളുടേതാക്കാനുള്ള ശ്രമം പാഴ് വേല ആണെന്നായിരുന്നു പ്രശാന്ത് കിഷോർ നിതീഷ് കുമാറിനോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടപടി വന്നത്.