പരാതി നൽകാനെത്തിയ ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്തു; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ
Mar 13, 2025, 11:22 IST
അയൽവാസികളുമായുള്ള തർക്കത്തെ തുടർന്ന് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയ ഗർഭിണിയായ യുവതിയെ പോലീസുദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. മാർച്ച് 7നാണ് യുവതി പരാതി നൽകാനായി പോലീസ് സ്‌റ്റേഷനിലെത്തിയത്. അടുത്ത ദിവസം പ്രതിയായ പോലീസുകാരൻ തെളിവെടുപ്പിനെന്ന പേരിൽ യുവതിയെയും പ്രായപൂർത്തിയാകാത്ത മകനെയും കൂട്ടിക്കൊണ്ടുപോയി. ഇവരെ ഹോട്ടൽ മുറിയിൽ എത്തിച്ച ശേഷം മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയായ യുവതിയെ ബലാത്സംഗം ചെയ്തു അവശനിലയിൽ തിരികെ വീട്ടിലെത്തിയ യുവതി വിവരം ഭർത്താവിനെ അറിയിച്ചു. ഇതോടെ ഭർത്താവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പിന്നാലെ പോലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.