സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കണം; കർഷകർ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം: പ്രധാനമന്ത്രി

കാർഷിക നിയമങ്ങൾ നടപ്പാക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ഗവേഷണങ്ങളിലടക്കം സ്വകാര്യ മേഖലയ്ക്കും സുപ്രധാന പങ്കുണ്ടെന്നും മാറ്റങ്ങൾ ഉൾക്കൊള്ളാൻ കർഷകർ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ചെറുകിട കർഷകരെ
 

കാർഷിക നിയമങ്ങൾ നടപ്പാക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ഗവേഷണങ്ങളിലടക്കം സ്വകാര്യ മേഖലയ്ക്കും സുപ്രധാന പങ്കുണ്ടെന്നും മാറ്റങ്ങൾ ഉൾക്കൊള്ളാൻ കർഷകർ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.

ചെറുകിട കർഷകരെ ശക്തീകരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ദൗത്യം. കാർഷിക മേഖലക്ക് വലിയ പ്രാധാന്യമാണ് ബജറ്റിൽ നൽകിയത്. കർഷകരെ ശക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും.

കാർഷിക കടത്തിന്റെ പിരിധി പതിനാറര കോടിയായി സർക്കാർ ഉയർത്തി. ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസന ഫണ്ട് നാൽപതിനായിരം കോടിയാക്കി. സർക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ ആർക്കും സംശയം വേണ്ട. മാറ്റങ്ങൾ കർഷകർ കൂടി ഉൾക്കൊള്ളണം. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.