{"vars":{"id": "89527:4990"}}

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75ാം പിറന്നാൾ; നേരിട്ട് വിളിച്ച് ആശംസ അറിയിച്ച് ട്രംപ്
 

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75ാം പിറന്നാൾ. ലോക നേതാക്കൾ മോദിക്ക് ആശംസ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മോദിയെ നേരിട്ട് വിളിച്ച് ആശംസ നേർന്നു. നേരത്തെ ട്രംപ് പലതവണ വിളിച്ചിട്ടും മോദി സംസാരിക്കാൻ തയ്യാറായില്ലെന്ന് വിവരമുണ്ടായിരുന്നു. എന്നാൽ ജന്മദിനത്തിൽ വന്ന കോൾ മോദി അറ്റൻഡ് ചെയ്യുകയായിരുന്നു

മോദിയുമായി നല്ല ഫോൺ സംഭാഷണമായിരുന്നുവെന്നും അദ്ദേഹത്തിന് ജന്മദിന ആശംസ നേർന്നുവെന്നും ട്രംപ് പ്രതികരിച്ചു. മോദി ഗംഭീരമായ ജോലിയാണ് ചെയ്യുന്നത്. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മോദി നൽകുന്ന പിന്തുണക്ക് ട്രംപ് നന്ദിയും അറിയിച്ചു. 

അതേസമയം 75ാം ജന്മദിനം മധ്യപ്രദേശിലാകും പ്രധാനമന്ത്രി ആഘോഷിക്കുക. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനായി മോദി മധ്യപ്രദേശിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ എത്തുന്ന മോദി വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും.