ഹോം › ദേശീയം

76ന്‍റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷവുമായി ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ നിർദേശം

By Metro Desk · 17 Sep 2026, 11:53 AM

ന്യൂഡൽഹി: 76ന്‍റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തുടരുന്ന മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതു മുതൽ പ്രധാനമന്ത്രിപദം വരെയുള്ള 25 വർഷത്തെ ഭരണപരിചയം അദ്ദേഹം പൂർത്തിയാക്കുകയാണ്.

രാജ്യത്തൊട്ടാരെ വിപുലമായ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. മോദിയുടെ 25 വർഷത്തെ പൊതുജീവിതം മുൻനിർത്തി സെപ്റ്റംബർ 17 മുതൽ ഒക്റ്റോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ ബിജെപി ആചരിക്കുന്നുണ്ട്. മോദിയുടെ ജന്മദേശമായ വട്നഗറിനെയും അദ്ദേഹത്തിന്‍റെ ലോക്സഭാ മണ്ഡലമായ വാരണാസിയെയും ബന്ധിപ്പിച്ചാണ് പ്രധാന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി മോദിയുടെ ജന്മദിനം സേവാ ദിനമായി ആചരിക്കും. ഇതിന്‍റെ ഭാഗമായി രാജ്യമൊട്ടാകെ രക്തദാന ക്യാംപെയിനുകളും ശുചീകരണ പ്രവർത്തനങ്ങളും സംഘടിക്കുന്നുണ്ട്. മാത്രമല്ല, മോദിയുടെ ജന്മദിനത്തിൽ വീടുകളിൽ ദീപം തെളിയിക്കണമെന്നും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 6 മണിക്കും 7 മണിക്കുമിടയിൽ വീടുകളിൽ അനുഗ്രഹ ദീപം തെളിയിക്കണമെന്നാണ് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നിർദേശിച്ചിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›