പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ; മോദിയുടെ സന്ദർശനം കലാപം ആരംഭിച്ച് 2 വർഷത്തിന് ശേഷം
Sep 13, 2025, 07:58 IST
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനം ഇന്ന്. മണിപ്പൂരിൽ കലാപം ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. മോദിയുടെ സന്ദർശനം കണക്കിലെടുത്ത് അതീവ സുരക്ഷയാണ് മണിപ്പൂരിൽ ഏർപ്പെടുത്തിയത്.
മിസോറാമിൽ നിന്ന് ഹെലികോപ്റ്റർ മാർഗം മോദി ചുരാചാന്ദ്പൂരിൽ എത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് ചുരാചാന്ദ്പൂരിൽ പരിപാടി. ഇവിടെ ഏഴായിരം കോടിയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഇംഫാലിലേക്ക് എത്തുന്ന മോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ സന്ദർശനത്തിനെതിരെ തീവ്ര സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.