ഹോം › ദേശീയം

പ്രിയങ്ക ഗാന്ധി ലോക്‌സഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 30ന് വയനാട്ടിലെത്തും

By MJ Desk · 28 Nov 2024, 08:35 AM

വയനാട്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി ഇന്ന് ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിൽ നിന്ന് മടങ്ങിയെത്തിയ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞക്ക് സാക്ഷിയാകും. ഇതിന് ശേഷം നവംബർ 30, ഡിസംബർ 1 തീയതികളിൽ പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പം വയനാട്ടിലേക്ക് എത്തും. കന്നിയങ്കത്തിൽ വയനാട്ടിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ ഏതൊക്കെ രീതിയിൽ ഇടപെടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ജയിച്ചത്. വലിയൊരു രാഷ്ട്രീയ പാരമ്പര്യത്തിന്റെ ചുവട് പിടിച്ചാണ് പ്രിയങ്കയും പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ജവഹർലാൽ നെഹ്‌റു മുതൽ രാഹുൽ ഗാന്ധി വരെയുള്ള നേതാക്കൾ സ്വന്തം കുടുംബത്തിൽ നിന്ന് നേരത്തെ നടന്നുകാണിച്ചവരാണ്. അവർക്കൊപ്പം നിൽക്കാനാകുന്ന ഒരു നേതാവായി പ്രിയങ്ക ഗാന്ധിയും വളരുമോ എന്നതാണ് ഇനി അറിയാനുള്‌ലത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#priyanka gandhi

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതിഅനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനുംനിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനരോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍
പൂർണ്ണ പേജ് കാണുക ›