{"vars":{"id": "89527:4990"}}

'ഹിജാബ് നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം'; കോളജിലെത്തിയ വിദ്യാർത്ഥികൾക്ക് കാവി ഷോളുകൾ വിതരണം ചെയ്ത് ശ്രീറാം സേന

 

ബെംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം സർക്കാർ പിൻവലിച്ചതിൽ പ്രതിഷേധിച്ച് കോളജ് വിദ്യാർത്ഥികൾക്ക് കാവി ഷോളുകൾ വിതരണം ചെയ്ത് ശ്രീറാം സേന. ക്യാമ്പസുകളിൽ വീണ്ടും ഹിജാബ് അനുവദിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംഘടനയുടെ ഈ നീക്കം.

​കോളജുകളിലേക്ക് എത്തിയ ഹിന്ദു വിദ്യാർത്ഥികൾക്കാണ് സംഘടനയുടെ നേതൃത്വത്തിൽ കാവി ഷോളുകൾ നൽകിയത്. ഹിജാബ് ധരിച്ച് എത്തുന്നവർക്ക് തുല്യമായി തങ്ങളും ക്യാമ്പസിനുള്ളിൽ കാവി ഷോൾ ധരിക്കുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

​"വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എല്ലാവർക്കും ഒരേ നിയമമായിരിക്കണം. ഒരു വിഭാഗത്തിന് മാത്രം പ്രത്യേക ഇളവുകൾ നൽകുന്നത് ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കും." - ശ്രീറാം സേന ഭാരവാഹികൾ വ്യക്തമാക്കി.

 

​സർക്കാർ തീരുമാനത്തിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതോടെ ക്യാമ്പസുകളിൽ വീണ്ടും ഹിജാബ്-കാവി ഷോൾ വിവാദം പുകയുകയാണ്. സംഭവത്തെ തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കോളജ് അധികൃതരും പോലീസും അതീവ ജാഗ്രതയിലാണ്.