ഉത്തരേന്ത്യയിൽ പ്രതിഷേധം തുടരുന്നു: യുപിയിൽ മരണം 11 ആയി, ബീഹാർ ബന്ദിൽ വ്യാപക അക്രമം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ വ്യാപക പ്രതിഷേധം. സംഘർഷങ്ങൾക്കിടെയുണ്ടായ പോലീസ് നടപടിയിൽ യുപിയിൽ മാത്രം മരണം പതിനൊന്നായി. വാർത്താ ഏജൻസികളാണ് മരണ സംഖ്യ റിപ്പോർട്ട് ചെയ്യുന്നത്. വെടിയേറ്റാണ്
 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ വ്യാപക പ്രതിഷേധം. സംഘർഷങ്ങൾക്കിടെയുണ്ടായ പോലീസ് നടപടിയിൽ യുപിയിൽ മാത്രം മരണം പതിനൊന്നായി. വാർത്താ ഏജൻസികളാണ് മരണ സംഖ്യ റിപ്പോർട്ട് ചെയ്യുന്നത്.

വെടിയേറ്റാണ് ഭൂരിഭാഗമാളുകളും മരിച്ചത്. അതേസമയം പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്തിട്ടില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. അക്രമങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.

ഉത്തർപ്രദേശിലെ 21 നഗരങ്ങളിൽ നിരോധനാജ്ഞ നിലവിലുണ്ട്. മീററ്റ്, അലിഗഢ്, തുടങ്ങിയ ഇടങ്ങളിൽ റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാൻ സാധ്യതയുണ്ട്. അക്രമങ്ങളെ കർശനമായി നേരിടുമെന്ന് യോഗി അറിയിച്ചു.

ബീഹാറിൽ ആർ ജെ ഡി ആഹ്വാനം ചെയ്ത ബന്ദിനിടെ വ്യാപക അക്രമണങ്ങളാണുണ്ടായത്. പ്രതിഷേധക്കാർ തീവണ്ടി തടഞ്ഞു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. ഗുജറാത്തിലും പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. മധ്യപ്രദേശിൽ 50 നഗരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു